ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ബയോപിക് ഒരുങ്ങുന്നു. ‘ഷബാഷ് മിത്തു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വർഷം ഫെബ്രുവരിയിലാണ് തിയേറ്ററുകളിൽ എത്തുക. കഴിഞ്ഞ ദിവസം തന്റെ 39 -ാം ജന്മദിനം മിതാലി ആഘോഷിച്ചിരുന്നു. അന്നാണ് തന്റെ ബയോപിക് ഒരുങ്ങുന്ന സന്തോഷ വാർത്തയും മിതാലി പങ്കുവച്ചത്. അടുത്ത വർഷം ഫെബ്രുവരി നാലിന് ചിത്രം എത്തും. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.
അമൽ ഷായും ഗോവിന്ദ പൈയും വീണ്ടുമൊന്നിക്കുന്ന ‘ഫോര്‍’ ഒരുങ്ങുന്നു….
ശ്രീജിത് മുഖർജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിൽ മിതാലി രാജിനെ അവതരിപ്പിക്കുന്നത് പ്രേക്ഷക പ്രിയ നടി തപ്സി പന്നുവാണ്. പ്രിയ ആവെൻ തിരക്കഥ ഒരുക്കുമ്പോൾ സിർഷ റേയ് ക്യാമറ കൈകാര്യം ചെയ്യും. ഏകദിന ക്രിക്കറ്റിൽ 7391 റൺസോടെ ഏറ്റവുമധികം റൺസ് നേടിയ താരമാണ് മിതാലി. 7 സെഞ്ചുറികളും 59 അർധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക