കൊല്ലം: അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. ഇന്ന് പുലർച്ചെ കടലിൽ നിന്ന് 3 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ബോട്ടിന് തീപിടിച്ചത്.
ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീ പിടിച്ചത്. ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബോട്ടിലുണ്ടായിരുന്നു തൊഴിലാളികളെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി. 9 തൊഴിലാളികൾ ആണ് ബോട്ടിൽ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക