സംസ്ഥാനത്ത് പ്ലസ് വണ്ണിന് 79 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്. 79 അധിക താല്‍ക്കാലിക ബാച്ചുകളാണ് അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായിരിക്കും പുതിയ ബാച്ചുകള്‍ അനുവദിക്കുന്നത്. അതേസമയം, തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളിലും പുതിയ ബാച്ചുകളുണ്ട് എന്ന് സൂചനയുണ്ട്. പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്ക് പോലും പ്ലസ് വൺ പഠനത്തിന് സീറ്റ് ലഭിക്കാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
പ്ലസ് വൺ അധിക താത്കാലിക ബാച്ച് അനുവദിക്കുവാനുള്ള കാരണം ഇത് കൂടിയാണ്. മുൻപ് 71 താത്കാലിക ബാച്ചുകൾ അനുവദിക്കുമെന്നാണ് അറിയിപ്പുണ്ടായിരുന്നത്. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ബാച്ച് അനുവദിക്കുക. പ്ലസ് വണ്‍ / വോക്കഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷക്ക് ഇമ്പ്രൂവ്മെന്റ് പരീക്ഷ അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക