സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് വ്യത്യസ്തമായ രീതിയിൽ ചായ അരിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ്.നഖത്തിൽ ഘടിപ്പിച്ച അരിപ്പയിലൂടെ ചായ അരിക്കുകയാണ് യുവതി.
നെയിൽ ബ്ലോഗറുടെ ‘ഐലിസം നെയിൽസ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. നെയിൽ ആർട്ടിന്റെ സഹായത്തോടെയാണ് യുവതി ഇങ്ങനെ ചായ അരിക്കുന്നത്.
നീണ്ട നഖത്തിന് നടുഭാഗം മുറിച്ചുനീക്കി അതിൽ മനോഹരമായി നെയില്‍ ആർട്ട് ചെയ്യുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം നഖത്തിനിടയിൽ അരിപ്പ പോലെ ഒരു വസ്തു ഘടിപ്പിക്കുന്നു. തുടര്‍ന്ന് വശങ്ങളെല്ലാം കൃത്യമായി ഒട്ടിച്ച് അതിനു മുകളിൽ പെയിന്റ് പൂശി നഖത്തിൽ ഘടിപ്പിച്ച അരിപ്പയിലൂടെ ചായ ഒഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക