ഡൽഹി അതിർത്തികളിലെ ഉപരോധം പൂർണമായും അവസാനിപ്പിച്ച് കർഷകർ ഇന്ന് മടങ്ങും. സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി വിജയ ദിവസമായാണ് കര്‍ഷകര്‍ ഇന്ന് ആഘോഷിക്കുന്നത്.
സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ വിജയമാർച്ചുകൾ നടക്കും. കേന്ദ്രസര്‍ക്കാരിനു മുന്നില്‍വെച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് സംയുക്ത കിസാന്‍ മോര്‍ച്ച സമരം അവസാനിപ്പിച്ചത്.
ദേശീയ പാതകളിൽ നിർമ്മിച്ചിരുന്ന താൽക്കാലിക ടെന്റുകളില്‍ ഭൂരിഭാഗം പൊളിച്ചു മാറ്റി. അതേസമയം നൽകിയ ഉറപ്പുകളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയാൽ സമരം പുനരാരംഭിക്കുമെന്ന മുന്നറിയിപ്പും കർഷകർ നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക