ഒരു ദിവസത്തിനുള്ളിൽ 10 ഡോസ് കോവിഡ് വാക്സിനെടുത്ത് ന്യൂസിലാൻഡ് പൗരൻ. പത്തിടങ്ങളിൽ ചെന്ന് പണം കൊടുത്താണ് യുവാവ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.
സംഭവത്തിൽ ന്യൂസിലാൻഡ് ആരോഗ്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. പലരും കോവിഡ് വാക്സിൻ ലഭിക്കാൻ ബുദ്ധിമുട്ടുകയും, ചിലരെങ്കിലും വാക്സിനെടുക്കാൻ
മടിച്ചു നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇയാൾ ഒരേ ദിവസം തന്നെ ഒന്നും രണ്ടും ഡോസുകളായി പത്തുവട്ടം വാക്സിൻ സ്വീകരിച്ചത്.
ഇതിന് പിന്നിലെ കാരണം വ്യക്തമല്ല. എന്നാൽ അപകടകരമായ രീതിയിൽ അമിതമായി വാക്സിൻ സ്വീകരിക്കുന്നത് ജീവൻ തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
ആരെങ്കിലും അമിത വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഉടൻ ഡോക്ടർമാരെ സമീപിക്കണമെന്നും പരിശോധന നടത്തണമെന്നും അധികൃതർ അറിയിച്ചു.
ഇത്തരത്തിൽ അമിത ഡോസ് വാക്സിൻ സ്വീകരിച്ചാൽ അനന്തര ഫലം അത്യധികം ആപത്കരമായിരിക്കുമെന്ന് ഓക്ലാൻഡ് യൂനിവാഴ്സിറ്റി പ്രഫസർ നിക്കി ടർണർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക