തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന മരക്കാര്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും മറ്റ് വീഡിയോകള്‍ക്കും മികച്ച പ്രതികരണമായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇളക്കിമറിക്കുന്ന പുതിയ വീഡിയോയുമായാണ് മരക്കാറിന്റെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുള്ളത്.
ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ വാള്‍പ്പയറ്റ് പരിശീലിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മരക്കാറിന്റെ കോസ്റ്റിയൂമില്‍ വാളെടുത്ത് കറക്കുന്നതും അഭ്യാസപ്രകടനം നടത്തുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
പ്രണവ് മോഹന്‍ലാലിന്റെ അഭിനയ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഷെയ്ഡ്സ് ഓഫ് പ്രണവ് എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാണ്.
പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡിയാണ് മോഹന്‍ലാലിന്റെതായി പുറത്ത് വരാനുള്ള പുതിയ ചിത്രം. ഒ.ടി.ടിയിലാരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
മോഹന്‍ലാലിന് പുറമേ മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന് ഷാഹിര്‍ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക