കൊച്ചി: നെടുമ്പാശേരിയിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെതർലൻഡിൽ നിന്നും വന്ന രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും ദുബായിൽ നിന്നെത്തിയ മറ്റൊരാൾക്കുമാണ് രോഗം സ്ഥിരികരിച്ചത്.
ഒമിക്രോൺ ബാധയുണ്ടോ എന്നറിയാൻ ഇവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ആദ്യത്തെ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തത്. യുകെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചത്.
ലണ്ടനിൽ നിന്നും അബുദാബിയിൽ എത്തിയ ഇയാൾ ഡിസംബർ ആറിലെ എത്തിഹാദ് വിമാനത്തിലാണ് കൊച്ചിയിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക