കണ്ണൂർ: മഹാമാരിക്കിടയിലും തിരിച്ചു വരുന്ന ബിസിനസ് മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകി കണ്ണൂരിൽ ബിസിനസ് കേരളയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബി ടു ബി എക്സ്പോ ശ്രദ്ധേയമായി.
കണ്ണൂർ ബ്ലൂ ലൈൻ ഹോട്ടലിൽ വെച്ച് നടന്ന ബി ടു ബി എക്സ്പോയുടെ ഉദ്ഘാടനം കണ്ണൂർ എം എൽ എ കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.
കാർണിസ് പാക്സ്, മലയോരം വെളിച്ചെണ്ണ തുടങ്ങി എൺപതോളം കമ്പനികളും ആയിരത്തോളം സന്ദർശകരും എത്തിയ എക്സ്പോ ജനപങ്കാളിത്തം കൊണ്ടും പൊതു സ്വീകാര്യത കൊണ്ടും മികച്ചു നിന്നു.
കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ,പ്രമുഖ സംരംഭകൻ ടി എൻ എം ജവാദ്,പവർ ലിഫ്റ്റിങ് താരം ഡോ. മജ്സിയ ബാനു,മുഹമ്മദ് സമീർ ആശംസ നേർന്നു.ഗസൽ ഗായകരായ റസാ ബീഗത്തിന്റെ പരിപാടിയും അരങ്ങേറി.
വ്യത്യസ്ത ബിസിനസ് മേഖലകളിലെ ബിസിനസുകാർക്ക് പരസ്പരം പരിചയപ്പെടുവാനും ബിസിനസ് ബന്ധങ്ങൾ പുതുക്കുവാനും, പുതിയ സംരംഭങ്ങള്‍, ഫ്രാഞ്ചൈസി അവസരങ്ങള്‍ തേടുന്നവര്‍ക്കും , അനുയോജ്യരായ നിക്ഷേപകരെയും പ്രോഡക്റ്റുകൾക്ക് വിതരണക്കാരെ അന്വേഷിക്കുന്നവർക്കും പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്താനും കണ്ണൂരിൽ വച്ച് നടന്ന കേരള B2B എക്സ്പോ ഏറെ സഹായകരമായി.
ബിസിനസ് കേരളയുടെ അടുത്ത എക്സ്പോ 2022 ജനുവരി 22 ന് മലപ്പുറത്ത് വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 7511188200, 9895939180
പ്രതികരിക്കാൻ ഇവിടെ എഴുതുക