‘മമ്മൂട്ടി- ശോഭന’ നീണ്ട ഇടവേളയ്ക്കു ശേഷം ഇരുവരെയും ഒറ്റ ഫ്രെയ്മില് കണ്ടതിന്റെ ആഹ്ളാദത്തിലാണ് ആരാധകര്‍. സിനിമയിലല്ല, മറിച്ച് ഒരു സെല്‍ഫിയിലാണ് ഇരുവരും ഒന്നിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ശോഭന എടുത്ത സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ മിനിറ്റുകള്‍ കൊണ്ട് വൈറല്‍ ആയത്.
കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ (CBI 5) ലൊക്കേഷനില്‍ എത്തിയാണ് ശോഭന മമ്മൂട്ടിയെ കണ്ടത്. ‘ക്യാപ്റ്റനെ കണ്ടു, ഫാന്‍ മൊമന്റ്’ എന്നാണ് ചിത്രത്തിനൊപ്പം ശോഭന കുറിച്ചത്.
ഇരുവരുടെയും ആരാധകര്‍ വളരെ വേഗത്തിലാണ് ഈ ചിത്രം ഏറ്റെടുത്തത്. ഒരു മണിക്കൂര്‍ കൊണ്ട് 16,000ല്‍ അധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക