തൃശ്ശൂർ: പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം അധികൃതർ അറിയിച്ചു. സർവ്വ പാപഹരം ഏകാദശി വൃതം എന്നാണ് പ്രമാണം. വിഷ്ണു പ്രീതിക്ക് അത്യുത്തമമാണിത്. വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷം, അതായത് കറുത്ത വാവ് കഴിഞ്ഞ് പതിനൊന്നാം ദിവസമാണ് ഗുരുവായൂർ ഏകാദശി.
പുലർച്ചെ 3 മണിക്ക് തുറന്ന ഗുരുവായൂർ ക്ഷേത്ര നട ഇനി ദ്വാദശി നാളായ ബുധനാഴ്ച രാവിലെ 9 മണി വരെ തുറന്നിരിക്കും. ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ വി.ഐ.പികൾ ഉൾപ്പടെയുള്ളവർക്ക് പ്രത്യേക ദർശനം അനുവദിക്കില്ലായെന്ന് ദേവസ്വം അധികൃതർ.
ഓൺലൈനായി ബുക്ക് ചെയ്തവർക്കും നെയ് വിളക്ക് ശീട്ടാക്കിയവർക്കും മാത്രമാണ് ഈ സമയം ദർശനം അനുവദിക്കുക. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ പ്രസാദ ഊട്ടും നടത്തും. അന്ന ലക്ഷ്മി ഹാളിന് പുറമേ തെക്കേ നടപ്പന്തലിന്റെ സമീപമുള്ള പുതിയ പന്തലിലും പ്രസാദ ഊട്ട് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക