മദ്യ വില്പനയുടെ കേന്ദ്രങ്ങളുടെ പ്രവർത്തന പരിധി ജില്ലാതലത്തിലേയ്ക്ക് മാറ്റണമെന്ന് ബെവ്കോയുടെ ആവശ്യം. നിലവിൽ എക്സൈസ് ചട്ടപ്രകാരം താലൂക്കിലാണ് എഫ്എൽ–1 ലൈസൻസിന്റെ പ്രവർത്തന പരിധി ഉള്ളത്. ഇപ്പോൾ ജനസംഖ്യനുപാതത്തിൽ കൂടുതൽ മദ്യശാലകൾ തുറക്കുവാൻ ബെവ്കോ ശുപാർശ ചെയ്തിട്ടുണ്ട്. കൂടുതൽ മദ്യശാലകൾ നഗരങ്ങളിൽ തുടങ്ങുവാനാണ് ശുപാർശ നൽകിയിരിക്കുന്നത്. സ്വകാര്യവ്യക്തികൾ വിദേശ മദ്യശാലകൾ നടത്തിയിരുന്ന കാലത്തുള്ള ചട്ടപ്രകാരമാണ് താലൂക്ക് പരിധിയിൽ ലൈസൻസ് ആക്കിയത്. ഇത് പ്രകാരം, കെട്ടിടം മാറ്റിയാലും താലൂക്ക് മാറ്റുവാൻ സാധിക്കുമായിരുന്നില്ല.
ഇപ്പോൾ മദ്യശാലകളുടെ എണ്ണം കൂട്ടുകയല്ല, ഉള്ളതിന്റെ സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി നിലപാട് സ്വീകരിച്ചതോടു കൂടിയാണ് നീക്കം ഉപേക്ഷിച്ചത്. ചട്ടങ്ങളിൽ ഇളവു വരുത്തി കച്ചവട സാധ്യതയുള്ള പ്രദേശത്തു മദ്യശാലകൾ പുനർവിന്യസിക്കാനാണ് പുതിയ ആലോചന. കച്ചവട സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ഇവ മാറ്റണമെങ്കിൽ പ്രവർത്തന പരിധി വിപുലീകരിക്കേണ്ടതുണ്ട്. എക്സൈസ് വകുപ്പുമായും മന്ത്രിയുമായും ചർച്ച നടത്തിയ ശേഷം വിഷയത്തെ സംബന്ധിച്ച് കൂടുതൽ നടപടികളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക