താൻ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ‘ഇനിയുമേറെ ദൂരം പോകാനുണ്ട്’എന്ന തലക്കെട്ടോടു കൂടി ജഡേജ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ഇന്ത്യൻ ജേഴ്സി അണിഞ്ഞുകൊണ്ടുള്ള ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നേരത്തെ മറ്റൊരു പോസ്റ്റും ജഡേജ പങ്കുവച്ചിരുന്നു. ‘തെറ്റായ വിവരങ്ങള്‍ വിശ്വസിക്കുന്നവർ വ്യാജ സുഹൃത്തുക്കളാണെന്നും ആത്മാര്‍ഥ സുഹൃത്തുക്കള്‍ നിങ്ങളെയാണ് വിശ്വസിക്കുക. വാര്‍ത്തകളെയല്ല’ എന്നും അദ്ദേഹം കുറിച്ചു.
അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനിൽക്കുകയാണ് ജഡേജ ഇപ്പോൾ. ഇതോടെയാണ് ജഡേജ വിരമിക്കുകയാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്. തുടർന്നാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക