തന്റെ നിലപാടിൽ നിന്ന് മാറാതെ ശശി തരൂർ എം.പി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ലുലു മാൾ ഉദ്ഘാടന വേളയിലാണ് തരൂർ എം.പി മുഖ്യമന്ത്രിയെ പ്രശംസിച്ചത്. കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന കാര്യങ്ങളെ മുഖ്യമന്ത്രി മാറ്റുവാൻ ശ്രമിക്കുന്നുവെന്നും വ്യവസായികളെ സ്വീകരിക്കുവാൻ മുഖ്യമന്ത്രി ധൈര്യപൂർവം ശ്രമിക്കുന്നുവെന്നും ശശി തരൂർ എം.പി പറഞ്ഞു. ചില വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റിവയ്ക്കുവാൻ നേതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യവിൽപന കേന്ദ്രങ്ങളുടെ പ്രവർത്തന പരിധി ജില്ലാതലത്തിലേക്കു മാറ്റണമെന്ന് ബെവ്കോ
മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തനിയ്ക്ക് പ്രധാനം യുവാക്കളുടെ തൊഴിലവസരങ്ങളാണ്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക