വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത ചെയ്ത സംഭവത്തിൽ മന്ത്രിയുടെ ഗൺമാന് സസ്പെൻഷൻ. മന്ത്രി സജി ചെറിയാന്റെ ഗൺമാനാണ് സമഭാവത്തെ തുടർന്ന് സസ്പെൻഷനിലായത്. സംഭവത്തിൽ ആലപ്പുഴ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വകുപ്പുതല അന്വേഷണം നടത്തുവാൻ നിർദേശം നൽകിയിട്ടുണ്ട്. ഗണ്മാന് അനീഷ്മോന് എതിരെയാണ് നടപടി എടുത്തിരിക്കുന്നത്. വിഷയത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
പ്രവാചകനെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ പങ്കുവെച്ചെന്ന് പരാതി; വയനാട്ടില്‍ യുവാവിനെതിരെ കേസ്
കയ്യേറ്റ സംഭവത്തിൽ ഐ.ജി സ്പര്‍ജന്‍ കുമാർ അനീഷ്മോനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ശ്വാസംമുട്ടലിനെ തുടര്‍ന്ന് അനീഷ് മോന്റെ പിതാവ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ അനീഷ് മോന്റെ പിതാവ് മരിച്ചു. ഇതിനു പിന്നാലെ ഇയാൾ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക