കൊച്ചി: ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആറാട്ടിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി നടന് മോഹന്‍ലാല്‍. ഉണ്ണികൃഷ്ണന് തന്നെയാണ് ചിത്രത്തിലെ ലാലിന്റെ കഥാപാത്രം അവതരിപ്പിക്കുന്ന നെയ്യാറ്റിന്‍കര ഗോപന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ കാര്യം വെളിപ്പെടുത്തിയത്.
‘മരക്കാറി’നു ശേഷം റിലീസ് ചെയ്യാനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണിത്. ഫെബ്രുവരി 10നാണ് ചിത്രത്തിന്റെ റിലീസ്. ആറാട്ടിന്റെ ട്രെയ്ലര് വൈകാതെ എത്തുമെന്നും സംവിധായകന് ബി ഉണ്ണികൃഷ്ണന് പറഞ്ഞു.
ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിനെ വെച്ച് ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.
പുലിമുരുകന് ശേഷം ഉദയകൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ആറാട്ട്. ബി. ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയകൃഷ്ണ തിരക്കഥ എഴുതുന്നത്.
ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ആറാട്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും അതിന്റെ നമ്പറും വൈറലായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. ഐ.എ.എസ്. ഓഫീസറായിട്ടാണ് താരം എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക