തിരുവനന്തപുരം: ലുലു മാൾ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച എം പി ശശി തരൂരിനെ പാവം എന്ന് വിശേഷിപ്പിച്ച് പി വി അൻവർ എംഎൽഎ.
പി വി അൻവറിന്റെ പോസ്റ്റ്
കോൺഗ്രസുകാർ ഇപ്പോൾ രണ്ട് തരത്തിലുണ്ട്.
ഒന്ന്:-
എന്ത് സംഭവിച്ചാലും വേണ്ടില്ല..സംസ്ഥാനത്ത് ഒരു വികസന പ്രവർത്തനങ്ങളും നടക്കരുത്..അതിനെയെല്ലാം പല്ലും നഖവും ഉപയോഗിച്ച് എതിർക്കണം..അങ്ങനെ ഇവിടെ ഒന്നും നടന്നിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട് ജനങ്ങൾക്ക് താൽപര്യം തോന്നണ്ട
എന്ന ചിന്താഗതിയുള്ളവർ.
രണ്ട്:-
രാഷ്ട്രീയത്തേക്കാളുപരി..
സംസ്ഥാനത്തിൽ നടപ്പാകുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണെന്ന ഉത്തമ ബോധ്യമുള്ളവർ..
ദൗർഭാഗ്യവശാൽ എല്ലാ കോൺഗ്രസുകാരും ഒന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നു..
രണ്ടാമത്തെ വിഭാഗത്തിൽ പാവം ശശി തരൂർ മാത്രവും
പ്രതികരിക്കാൻ ഇവിടെ എഴുതുക