ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 5,326 പുതിയ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്നത്തെ പ്രതിദിന കേസുകളുടെ വർദ്ധനവ് ഇന്നലത്തെ 6,563 കൊറോണ വൈറസ് കേസുകളേക്കാൾ 19 ശതമാനം കുറവാണ്. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 79,097 ആണ്, ഇത് 572 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 453 പുതിയ കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു, മൊത്തം മരണസംഖ്യ 4,78,007 ആയി. ഇന്നലത്തെ മരണസംഖ്യ 132 ൽ നിന്ന് ഇന്ന് ഗണ്യമായി ഉയർന്നു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് സജീവമായ കേസുകൾ മൊത്തം കേസുകളുടെ ഒരു ശതമാനത്തിൽ താഴെയാണ്, നിലവിൽ 0.24 ശതമാനമാണ്, ഇത് കഴിഞ്ഞ വർഷം മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക