ഒമിക്റോണാണ് ഇപ്പോൾ യുഎസിലെ പ്രധാന കൊറോണ വൈറസ് സ്ട്രെയിനെന്ന് ആരോഗ്യ അധികൃതർ പറഞ്ഞു. രാജ്യത്ത് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും മുന്നറിയിപ്പ് നൽകി.
“യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഒമിക്റോൺ കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പരിശോധനാ ശേഷി, വാക്സിൻ ലഭ്യത, ആശുപത്രികൾക്കുള്ള പിന്തുണ എന്നിവ വർധിപ്പിക്കാൻ ഞങ്ങൾ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നു.
വാക്സിനേഷൻ എടുക്കുക, ബൂസ്റ്റിംഗ് നേടുക, മാസ്ക് ധരിക്കുക. ഒപ്പം വിശ്വാസം കാത്തുസൂക്ഷിക്കുക. നമ്മൾ ഒരുമിച്ച് ഇതിനെ മറികടക്കും,” അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക