കെ റെയിൽ സംബന്ധിച്ചുള്ള വിഷയത്തിൽ ശശി തരൂരിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. രൂക്ഷ വിമർശനമാണ് അദ്ദേഹം ശശി തരൂർ എം.പി ക്കെതിരെ നടത്തിയിരിക്കുന്നത്. ശശി തരൂരിന് കൊമ്പൊന്നുമില്ലല്ലോ എന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ശശി തരൂർ ഇതിനുള്ള തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം വിമർശിച്ചു. 19 യുഡിഎഫ് എംപിമാരില്‍ ഒരാള്‍ മാത്രമാണ് ശശി തരൂർ. അദ്ദേഹത്തിന് കൊമ്പൊന്നുമില്ല. തരൂരിനെ വിജയിപ്പിച്ചത് കോൺഗ്രസ്സും യുഡിഎഫുമാണ്. അദ്ദേഹം പറഞ്ഞു.
നോക്കുകൂലി ഭരണഘടനാ വിരുദ്ധം, പരാതി ലഭിച്ചാല്‍ പൊലീസ് കേസെടുക്കണം; ഹൈക്കോടതി
മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് കെ റെയിലിനെ എതിർക്കുന്നവർ വികസനത്തിന്റെ വിരോധികളാണ് എന്നാണ്. കുമ്മനം രാജശേഖരനും പിണറായി വിജയനും അളിയനും അളിയനുമായാണ് ആറന്മുള വിമാനത്താവളത്തെ എതിര്‍ത്തത്. ജനവിരുദ്ധ നയങ്ങളെ എതിർക്കുന്നവർ വികസന വിരോധികളാകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക