കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രമെടുത്ത നിലപാടിൽ അവ്യക്തതയെന്ന് ശശി തരൂർ എംപി. പദ്ധതിയെ സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ നിലപാട് അറിയുന്നതിന് താൻ ശ്രമിയ്ക്കുകയാണെന്നും ശശി തരൂർ പറഞ്ഞു. തന്റെ ട്വിറ്റർ പേജിലൂടെയാണ് തരൂരിന്റെ പ്രതികരണം. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാതെ പദ്ധതിയെ പൂർണമായും തള്ളിക്കളയുന്നത് ശരിയല്ലെന്ന് തരൂർ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും തരൂർ വ്യക്തമാക്കി.
കീമോ തെറാപ്പിയുടെ പാര്ശ്യഫലങ്ങളില് നിന്നും മോചനം പച്ചച്ചക്കയിലൂടെ
തരൂരിന്റെ പരാമർശത്തിൽ എതിർപ്പുമായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ രംഗത്ത് വന്നിരുന്നു. സിൽവർ ലൈൻ പദ്ധതിയിൽ കോൺഗ്രസും തരൂരും ഇരു തട്ടുകളിലായാണ് നിൽക്കുന്നത്. ഇക്ക്രുയത്തിൽ കേന്ദ്രത്തിന്റെ നിലപാട് അറിയുന്നതിനാണ് താൻ ശ്രമിക്കുന്നതെന്നാണ് തരൂർ ഇപ്പോൾ അറിയിക്കുന്നത്. വിഷയത്തിൽ സുതാര്യമായ ചർച്ച നടക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക