ക്രിസ്മസ് ആഘോഷത്തിന് മാറ്റേകാൻ ഇതാ ഒഎൻവിയുടെ കൊച്ചുമകള്‍ അപര്‍ണാ രാജീവിന്റെ ആലാപനത്തില്‍ ഒരു പാട്ടെത്തിയിരിക്കുകയാണ്. ‘ഈ രാത്രി ക്രിസ്തുമസ് രാത്രി’ എന്ന പേരിലാണ് അപര്‍ണ രാജീവിന്റെ ഗാനം. അപര്‍ണയുടെ അച്ഛൻ രാജീവ് തന്നെയാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഡോ. കെ ജയകുമാറാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ദൈവ മഹത്വത്തെ കുറിച്ചാണ് ഗാനത്തിന്റെ വരികളില്‍ പറയുന്നത്. പുണ്യപ്രതീക്ഷയുടെ ക്രിസ്മസ് രാവെന്ന് വിശേഷിപ്പിക്കുകയാണ് ഗാനത്തില്‍. ഒരുപാട് വർഷത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ക്രിസ്മസ് ഗാനമെന്ന് വ്യക്തമാക്കിയാണ് അപര്‍ണ രാജീവ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.
വളരെ മനോഹരമായ ദൃശ്യങ്ങളും ചേര്‍ത്താണ് മിഴിവോടെ ഗാനം എത്തിയിരിക്കുന്നത്. പ്രകാശ് റാണയാണ് അപര്‍ണയുടെ ഗാനത്തിന്റെ വീഡിയോയുടെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹണവും പ്രകാശ് റാണയാണ്. സുനു ഖാദറാണ് കലാസംവിധായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക