കണ്ണൂർ വി സി നിയമനം സംസ്ഥാനത്താകെ വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ഇത് സംബന്ധിച്ച വിഷയത്തിൽ ഗവർണർക്കായി കോടതിയിൽ താൻ ഹാജരാകില്ലെന്ന് എ.ജി ഗോപാല കൃഷ്ണക്കുറുപ്പ് അറിയിച്ചു. ഈ മാസം രണ്ടിന് വാദം പൂർത്തിയായ ശേഷം 14 -ാം തീയതിയാണ് തനിയ്ക്ക് കത്ത് ലഭിക്കുന്നത്.
അജ്മാനിലെ സർക്കാർ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം
നിലവിൽ താൻ സർക്കാരിന് വേണ്ടിയാണ് ഹാജരാകുന്നതെന്നും അതിനിടെ രാജ്ഭവന് വേണ്ടി ഹാജരാകുന്നതിന്റെ ബുദ്ധിമുട്ട് ഗവർണറെ താൻ അറിയിച്ചിട്ടുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ ഗോപാല കൃഷ്ണക്കുറുപ്പ് വ്യക്തമാക്കി. കേസിൽ തനിയ്ക്കായി ഹാജരാകാൻ ഗവർണർ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് എ.ജി ഗോപാല കൃഷ്ണകുറുപ്പിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക