അജ്മാനിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ് നിർബന്ധമാക്കും. അജ്മാന് എക്സിക്യൂട്ടീവ് കൗണ്‍സിലുമായി സഹകരിച്ച് അജ്മാനിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സംഘമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്.
ജനുവരി മൂന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.കൊവിഡ് വാക്സിന് സ്വീകരിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജീവനക്കാര്‍ ഓരോ 14 ദിവസത്തിലും നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഏഴു ദിവസം കൂടുമ്പോള്‍ പിസിആര്‍ പരിശോധന നടത്തി അല്‍ ഹൊസ്ന്‍ ആപ്പിലെ സ്റ്റാറ്റസ് പച്ച നിറത്തിലാണെങ്കില്‍ വാക്സിനേഷനില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കാം.
16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇത് ബാധകമല്ല. കൊവിഡ് മഹാമാരിയില്‍ നിന്ന് മുക്തി നേടാനും സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുമുള്ള ദേശീയ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ് ഈ തീരുമാനമെന്ന് അജ്മാന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക