കൊച്ചി: കാക്കനാട് നിയമ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു.
ന്യൂയർ പാർട്ടിക്കായി വിശാഖപട്ടണത്തു നിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി ഇന്നലെ പിടിയിലായ എൽഎൽബി വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നാണ് എംഡിഎംഎയും കണ്ടെടുത്തത്.
11 ഗ്രാം എംഡിഎംഎ യാണ് തൃക്കാക്കര പൊലീസ് പിടിച്ചെടുത്തത്.
കാക്കനാട് സ്വദേശി മുഹമ്മദിന്റെ ( 23) വീട്ടിൽ നിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലാണ് ഇന്നലെ പിടികൂടിയത്. ബെംഗളൂരിൽ എൽഎൽബി വിദ്യാർത്ഥിയാണ് ഇയാൾ.
ബംഗളൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസിലൂടെയാണ് ഹാഷിഷ് ഓയിൽ കടത്താന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക