കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകള്‍ക്ക് ഇനി വെള്ളിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും. ഒപ്പം ആഴ്ചയില്‍ ആറുദിവസം ക്ലാസ് ഉണ്ടായിരിക്കും. നേരത്തെ വെള്ളിയും , ഞായറും ലക്ഷദ്വീപിലെ സ്കൂളുകള്‍ക്ക് അവധി ദിവസങ്ങളായിരുന്നു.
ഡിസംബര്‍ 17ന് പുറത്തിറക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിലാണ് പുതിയ നിര്‍ദേശങ്ങള്‍ എന്നാണ് പിടിഐ വാര്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുതിയ സ്കൂള്‍ സമയം തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30വരെയും ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ വൈകീട്ട് 4.30വരെയും ആയിരിക്കും എന്നാണ് ഉത്തരവ് പറയുന്നത്. ഒരോ നേരത്തും നാല് പിരീയിഡുകള്‍ വരെ ക്ലാസ് ഉണ്ടാകും.
ആറ് ദശാബ്ദമായി ദ്വീപില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാന് സ്കൂള്‍ തുടങ്ങിയ കാലം മുതല്‍ വെള്ളിയാഴ്ച അവധി ദിവസമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക