കണ്ണൂരിൽ മധ്യവയസ്കൻ ഭാര്യയെ കഴുത്തറുത്ത് കൊന്നു. കണ്ണൂർ പെരിങ്ങത്തൂരിലാണ് സംഭവം. പെരിങ്ങത്തൂർ പടിക്കൂലോത്ത് സ്വദേശി രതിയെ(57) ഭർത്താവ് മോഹനനാണ് കൊലപ്പെടുത്തിയത്.
പെരിങ്ങത്തൂർ വിഷ്ണുവിലാസം യുപി സ്കൂളിനടുത്തുള്ള ഇവരുടെ വീട്ടിൽ വെച്ച് കറി കത്തി ഉപയോഗിച്ചാണ് ഇയാൾ കൊലപാതകം നടത്തിയത്.
കോയമ്പത്തൂരിൽ ചായക്കച്ചവടം നടത്തുകയായിരുന്നു മോഹനൻ. രണ്ടു മക്കളുണ്ട്. കുറച്ചു കാലമായി ഇവരുടെ വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക