തൃശൂര്‍ നഗരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 3 പേര് കസ്റ്റഡിയില്‍. ഇമ്മാനുവല്‍, മേഘ ,അമല്‍ എന്നിവരാണ് കസ്റ്റഡിയിലായത് .കഴിഞ്ഞ ദിവസം തൃശ്ശൂര്‍ എം എല്‍ എ റോഡിലുള്ള കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്ന് ദിവസം പഴക്കമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തി ഘട്ടില്‍ ബലിയിടാന്‍ എത്തിയവരാണ് നവജാത ശിശുവിന്റെ മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹം കാനാനിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു. പീച്ചിയില്‍ നിന്ന് ഏനമാവിലേക്ക് ഒഴുകുന്ന കനാലാണിത്. എന്നാല്‍ കനാലിലെ ഒഴുക്ക് കുറവായിരുന്നു. തൃശൂരിലെ തന്നെ ഒരു വസ്ത്രവ്യാപാരശാലയുടെ കവറിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക