ശബരിമല സന്നിധാനത്ത് ഇന്ന് മണ്ഡലപൂജ. മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്ന് സന്നിധാനത്ത് മണ്ഡലപൂജ നടക്കും. അതേസമയം, മകരവിളക്ക് തീർത്ഥാടനത്തിന് വേണ്ടി ഈ മാസം 30 ന് വീണ്ടും നട തുറക്കും. അതേ ദിവസം തീർത്ഥാടകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. എന്നാൽ, 31 മുതൽ ജനുവരി 19 വരെ തീർത്ഥാടകർക്ക് ദർശനം നടത്തുവാൻ സാധിക്കും. കഴിഞ്ഞ ദിവസമാണ് തങ്കയങ്കി ചാര്ത്തികൊണ്ട് അയ്യപ്പന് ദീപാരാധന നടന്നത്.
പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് കൊവാക്സിൻ; ഡിസിജിഐ അനുമതിയായി
എരുമേലി പേട്ടതുള്ളൽ ജനുവരി 11 ന് നടക്കും. അന്നേ ദിവസം രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചകഴിഞ്ഞ് ആലങ്ങാട്ട് സംഘവും പേട്ട തുള്ളും. തുടർന്ന് 12 ന് തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നു പുറപ്പെടുകയും 14ന് വൈകിട്ടു സന്നിധാനത്തെത്തുകയും ചെയ്യും. 14ന് വൈകിട്ട് 6.30 നാണ് മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക