തൊണ്ടവേദനയും മൂക്കൊലിപ്പും തലവേദനയും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് കൊവിഡെന്ന് യുകെ ഗവേഷകരുടെ മുന്നറിയിപ്പ്. യൂറോപ്പിലടക്കം ഒമിക്രോണ്‍ വ്യാപനം ശക്തമായതോടെയാണ് കാരണമന്വേഷിച്ച് ഗവേഷകരും ഇറങ്ങിയത്.
യുകെയില്‍ ഒറ്റ ദിവസം മാത്രം ഏകദേശം 1,44,000 പേര്‍ക്ക് കൊവിഡ് രോഗാണുബാധ സ്ഥിരീകരിച്ചു. മിക്കവർക്കും കോവിഡ് ഒരു ചെറിയ രോഗമായാണ് ലക്ഷണം കാണിക്കുന്നത്. ചിലർക്ക് രോഗലക്ഷണങ്ങളൊന്നും തന്നെ കാണുന്നില്ല. എന്നാൽ, വാക്സിനേഷൻ എടുത്തിട്ടില്ലാത്തവരടക്കം ചിലരിൽ രോഗം ഗുരുതരമാകുന്നെന്ന് പഠനത്തില്‍ പറയുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങൾക്ക് ശക്തമായ ജലദോഷം പോലുള്ള ലക്ഷണങ്ങളുണ്ടെങ്കിൽ, കോവിഡ് ടെസ്റ്റ് നടത്തണമെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ പ്രൊഫ ടിം സ്പെക്ടർ പറയുന്നു. “കഴിഞ്ഞ ആഴ്ചയിൽ ഇംഗ്ലണ്ടില്‍ പുതിയ രോഗലക്ഷണ കേസുകളുടെ എണ്ണം അതിഭീകരമായിരുന്നു.” അദ്ദേഹം പറഞ്ഞു.
യുകെയിൽ ബുധനാഴ്ച 1,06,122 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. യുകെയില്‍ ആദ്യമായിട്ടാണ് ഒരു ദിവസം മാത്രം 1,00,000 കേസുകള്‍ കവിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക