മുംബൈ: ഡിസംബർ 25നാണ് സൽമാൻ ഖാന് പാമ്പ് കടിയേറ്റത്. പൻവേലിലെ ഫാംഹൗസിലെ ഗാർഡൻ ഏരിയയിലാണ് സംഭവം.
ഉടൻ തന്നെ താരത്തെ മുംബൈയിലെ കാമോതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് മണിക്കൂർ നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത സൽമാൻ ഇപ്പോൾ ഫാം ഹൗസിൽ വിശ്രമത്തിലാണ്.
ഇപ്പോഴിതാ പാമ്പ് കടിയേറ്റ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് സൽമാൻ ഖാൻ.
മൂന്ന് തവണ പാമ്പ് കടിച്ചെന്ന് സൽമാൻ ഖാൻ
“എന്റെ ഫാം ഹൗസിൽ ഒരു പാമ്പ് കയറി, ഞാൻ അതിനെ ഒരു വടി ഉപയോഗിച്ച് പുറത്തേക്ക് കൊണ്ടുപോയി. ക്രമേണ അത് എന്റെ കൈയ്യിൽ എത്തി. പിന്നീട് അത് വിടുവിക്കാൻ ഞാൻ പിടിച്ചു, അപ്പോഴാണ് അത് എന്നെ കടിച്ചത്. മൂന്നു പ്രാവശ്യം.
ഒരുതരം വിഷമുള്ള പാമ്പായിരുന്നു അത്. 6 മണിക്കൂർ ആശുപത്രിയിൽ കിടന്നു. ഇപ്പോൾ സുഖമായിരിക്കുന്നു.” ഇന്ന് ഡിസംബർ 27 ന് ജന്മദിനം ആഘോഷിക്കുന്ന സൽമാൻ ഖാൻ എഎൻഐയോട് പറഞ്ഞു,
സംഭവം നടക്കുമ്പോൾ സൽമാൻ ഖാൻ തന്റെ ഫാം ഹൗസിലായിരുന്നു. ജന്മദിനം ആഘോഷിക്കാനായി സൽമാൻ ചില സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഫാം ഹൗസിലേക്ക് ക്ഷണിച്ചിരുന്നു.
സൽമാൻ ഖാന്റെ ഫാം ഹൗസ് ഒരു വനപ്രദേശത്താണ്. വൈവിധ്യമാർന്ന പക്ഷികളും മൃഗങ്ങളും സസ്യജാലങ്ങളും സസ്യജന്തുജാലങ്ങളും ഇവിടെയുണ്ട്.
സംഭവം നടക്കുമ്പോൾ സൽമാൻ സുഹൃത്തുക്കളുമായി ഇരുന്ന് ചാറ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക