നാലാഴ്ച്ച ഇടവേളയിൽ രണ്ട് ഡോസ് എന്ന രീതിയിൽ ആകും കൗമാരക്കാരിലെ വാക്സിനേഷൻ എന്ന് കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ ഡോക്ടർ.എൻ.കെ അറോറ. കൗമാരകാരിൽ വാക്സിനേഷന് പ്രത്യേക തയ്യാറെടുപ്പുകൾ ആവശ്യമില്ല എന്നും എൻ കെ അറോറ പറഞ്ഞു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഒമിക്രോൺ കേസുകൾ 500 കടന്നു. ഡൽഹിയിൽ ഇന്ന് മുതൽ രാത്രി കർഫ്യു ആരംഭിക്കും.
പ്രായപൂർത്തിയായവരെ പോലെ തന്നെ സഞ്ചരിക്കുന്നവരാണ് 15 വയസിനു മുകളിൽ പ്രായമുള്ളവർ. രാജ്യത്തെ കോവിഡ് മരണങ്ങളിൽ മൂന്നിൽ രണ്ട് ഈ പ്രായത്തിൽ ഉള്ളവരാണ്. ഇക്കാരണങ്ങളാൽ കൗമാരക്കാരിലെ വാക്സിനേഷൻ പ്രധാനമാണെന്നാണ് ടാസ്ക് ഫോഴ്സ് തലവൻ ഡോക്ടർ എൻ.കെ അറോറയുടെ പ്രതികരണം. നാലാഴ്ച്ച ഇടവേളയിൽ രണ്ട് ഡോസ് എന്ന രീതിയിൽ ആകും വാക്സിനേഷൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക