ടെല്‍ അവീവ്: കോവിഡ് -19 വാക്സിന്റെ നാലാമത്തെ ഡോസിന്റെ സുരക്ഷയും ഫലപ്രാപ്തിയും പരിശോധിക്കുന്നതിന് ഇസ്രായേല്‍ ശ്രമമാരംഭിച്ചു. ഇതിനായി യുഎസ് പിന്തുണയും ഉണ്ടെന്നാണ് സൂചന.
ഇതു സംബന്ധിച്ച് ഇസ്രയേലി ആശുപത്രി തിങ്കളാഴ്ച ഒരു പഠനം ആരംഭിച്ചു. രാജ്യവ്യാപകമായി ദുര്‍ബലരായ ആളുകള്‍ക്കായി നാലാമത്തെ ഷോട്ടുകള്‍ പുറത്തിറക്കുന്നതിനെക്കുറിച്ച് ആരോഗ്യ ഉദ്യോഗസ്ഥരും സമ്മതം മൂളിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തങ്ങളുടെ പഠനം ഇത്തരത്തിലുള്ള ആദ്യത്തേതാണെന്നും കുറഞ്ഞത് നാല് മാസം മുമ്പ് ഫൈസര്‍-ബയോഎന്‍ടെക് വാക്സിന് മൂന്നാം ഡോസ് സ്വീകരിച്ച 150 മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു അധിക ഷോട്ട് നല്കുന്നതില് ഉള്‍പ്പെടുന്നുവെന്നും അവര്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക