മോൺസൺ മാവുങ്കലിനെതിരായ കള്ളപ്പണക്കേസില്‍ സിനിമ-സീരിയൽ താരം ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്തത്. മോണ്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷപരിപാടിയില്‍ ശ്രുതി നൃത്തം ചെയ്തതായി ഇഡിക്ക് മുന്‍പ് തന്നെ തെളിവുകള്‍ ലഭിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് നടിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്തതില്‍ നിന്നും മോണ്‍സണും നടിയും തമ്മില്‍ അടുപ്പം പുലര്‍ത്തിയിരുന്നതായി ഇഡിക്ക് വ്യക്തമായിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് ശ്രുതിലക്ഷ്മിയെ ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക