തിരുവനന്തപുരം: വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞതിന് ഗുണ്ടാ ആക്രണം. പമ്പ് ജീവനക്കാരനെ വെട്ടി. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബൈക്കിൽ വന്ന രണ്ട് യുവാക്കളിൽ ഒരാൾ മൊബൈൽ ഫോണിൽ സംസാരിച്ചത് പെട്രോള്‍ പമ്പിലെ ജീവനക്കാരന് ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്.
വാക്ക് തർക്കത്തിലേർപ്പെട്ട യുവാക്കൾ പോയി വെട്ടുക്കത്തിയുമായി തിരികെ വന്ന് വെട്ടുകയായിരുന്നുവെന്ന് പമ്പിലെ മറ്റ് ജീവനക്കാർ പറഞ്ഞു. ആക്രണത്തില്‍ ജീവനക്കാരന്റെ ഇടതു കൈക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക