സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല യാത്രാവിലക്കുകളില്‍ നിന്ന് ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ ഒഴിവാക്കി. നാളെ മുതല്‍ 2022 ജനുവരി 2 വരെയാണ് രാത്രികാല യാത്രകളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. പത്ത് മണിമുതല്‍ അഞ്ച് മണിവരെയുള്ള നിയന്ത്രണങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരെ ഒഴിവാക്കിയതായി ദുരന്തരനിവാരണ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ദേവാലയങ്ങളിലും മറ്റു പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും അനുവദിക്കില്ല. പള്ളികളിലെ പാതിരാ കുര്‍ബാന ഉള്‍പ്പെടെയുള്ള കൂടിച്ചേരലുകളും അനുവദിക്കില്ലെന്നും വകുപ്പ് അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നും നിർദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക