ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് കേരളത്തിൽ ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണത്തിൽ നിന്ന് ശബരിമല ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി. ഡിസംബർ 30 രാത്രി മുതൽ ജനുവരി 2 വരെയുളള നിയന്ത്രണങ്ങളിൽ നിന്നാണ് ശബരിമല ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കിയത്.
സംസ്ഥാനത്ത് ഇന്ന് മുതൽ ജനുവരി രണ്ട് വരെ ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങൾ ദേവാലയങ്ങൾക്കും ബാധകമാക്കിയിരുന്നു. രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദ്ദേശം.
രാത്രി നിയന്ത്രണത്തിൽ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളിൽ പുതുവത്സര പ്രാർത്ഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണിൽ നിന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വ്യക്തത വരുത്തിയത്. മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക