മുംബൈ: ടെലികോം രംഗത്തെ എതിരാളികളെ ഞെട്ടിച്ച് അവതരിപ്പിച്ച പുതിയ ഓഫർ ജിയോ നിര്‍ത്തലാക്കി. ഡാറ്റ പാക്കേജിന്റെ വില ഒരു രൂപയാണെന്നതായിരുന്നു ഈ പാക്കേജിന്റെ ഏറ്റവും വലിയ പ്രത്യേകത.
30 ദിവസത്തെ വാലിഡിറ്റിയിൽ 100 എംബി ഹൈ സ്പീഡ് ഡാറ്റയാണ് പ്ലാൻ പ്രകാരം ലഭിക്കുക എന്നാണ് വാര്‍ത്തകള്‍ വന്നത്.
ജിയോ ആപ്പിൽ റീചാര്‍ജ് വിഭാഗത്തിൽ വാല്യൂ എന്ന ബട്ടനു കീഴിൽ അതര്‍ പ്ലാന്‍ എന്ന പേരിലാണ് ഇത് ഉൾപ്പെടുത്തിയിരിന്നത്. എന്നാല്‍ ജിയോയുടെ വെബ്സൈറ്റിൽ പ്ലാൻ ദൃശ്യമല്ലായിരുന്നു.
ഡാറ്റ 100 എം.ബിയേ ഉള്ളുവെങ്കിലും ജിയോയുടെ വ്യക്തമാക്കിയതനുസരിച്ച് വാലിഡിറ്റി കാലയളവിൽ സൗജന്യമായി അൺലിമിറ്റഡ് കോളുകളും ദിവസേന 100 വരെ എസ്.എം.എസും ഉപയോക്താവിന് ലഭിക്കും എന്നതാണ് പ്ലാനിന്റെ പ്രധാന സവിശേഷത.
പക്ഷെ അപ്രതീക്ഷിതമായി എത്തിയ ഓഫര്‍ ഇപ്പോള്‍ അപ്രതീക്ഷിതമായി തന്നെ മറഞ്ഞു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇപ്പോള്‍ ജിയോ ആപ്പില്‍ ഈ ഓഫര്‍ ലഭ്യമല്ല. കഴിഞ്ഞ ദിവസം മുതലാണ് ഇത് അപ്രത്യക്ഷമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക