കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് 96 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. പുതു വത്സരത്തോടനുബന്ധിച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
പുതു വത്സരാഘോഷങ്ങള്ക്കായി കൂടുതല്‍ ലഹരിമരുന്നുകള്‍ എത്താനുള്ള സാധ്യത കണക്കിലെടുത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് 96 കിലോയില്‍ അധികം കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ പറവൂര്‍ ചേന്ദമംഗലം സ്വദേശി ലിബിന് എന്ന ആളെ എക്സൈസ് കസ്റ്റഡിയിലെടുത്തു.
നേരെത്തെ കഞ്ചാവ് കേസില്‍ പ്രതിയായ ലിബിനെ കേന്ദ്രീകരിച്ച് നടത്തിയ പരിശേധനയിലാണ് വന്‍ കഞ്ചാവ് ശേഖരം എക്സൈസ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക