മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർഎന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ,
സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
‘പോയതിനെക്കാൾ നല്ലത് വരാനിരിക്കുന്നതാണ്’ എന്നാണ് പുതിയ ഫോട്ടോയ്ക്കൊപ്പം മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. ജീന്‍സും ഓവര്‍കോട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മഞ്ജു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക