ചെന്നൈ തമിഴ്നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ രാവിലെ എട്ടരവരെ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പുതുച്ചേരി, കാരക്കാല്‍ മേഖലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയിലെ മൗണ്ട് റോഡ്, ജിഎസ് ചെട്ടി റോഡ്, ടീ നഗര്‍, കെ കെ നഗര്‍ എന്നിവിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.
ചൂളൈമേട്, അമിഞ്ചിക്കര, അണ്ണാ നഗര്‍, മൈലാപൂര്, മന്ദവേലി, ഗിണ്ടി, ആലന്തൂര്‍, മീനമ്പാക്കം, തേനാംപെട്ട്, പാരിസ് കോര്‍ണര്‍ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസം കനത്ത മഴയാണ് ലഭിച്ചത്. 10 സെന്റിമീറ്ററിലധികം മഴയാണ് പലയിടങ്ങളിലും പെയ്തത്. 100 വര്‍ഷത്തിനിടെ ചെന്നൈയില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മഴയാണ് ഈ ദിവസങ്ങളിലേതെന്ന് ചെന്നൈ കോര്പറേഷന് കമ്മിഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക