ഡല്‍ഹി: ഇന്ത്യയിൽ തിങ്കളാഴ്ച പുതിയ 33,750 കോവിഡ് കേസുകളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 123 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,750 പുതിയ കോവിഡ് -19 കേസുകളും 123 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,846 പേർ രോഗമുക്തി നേടി.
സജീവ കേസുകൾ 1,45,582 ആയി ഉയര്‍ന്നു. ആകെ വീണ്ടെടുക്കലുകൾ 3,42,95,407 ആയും 123 പുതിയ മരണങ്ങളോടെ ആകെ മരണസംഖ്യ 4,81,893 ആയും ഉയര്‍ന്നു. ഇതുവരെ രാജ്യത്ത് നല്കിയ വാക്സിന് ഡോസുകളുടെ എണ്ണം 1,45,68,89,306 ആയി .
ഡിസംബര്‍ 27 മതുല്‍ ജനുവരി 2 വരെ രാജ്യത്ത് ഏകദേശം 1.3 ലക്ഷം പുതിയ കേസുകൾ രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക