പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മേഘാലയ ഗവർണർ സത്യപാൽ മാലിക്. നരേന്ദ്രമോദിക്ക് ദാർഷ്ട്യമാണെന്നും ചർച്ചക്ക് ചെന്നപ്പോൾ പരസ്പരം തർക്കിച്ച് പിരിയേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുമായി കാര്‍ഷിക സമരത്തെപ്പറ്റി ചര്‍ച്ച ചെയ്യുവാൻ പോയി. അവിടെ നിന്ന് തർക്കിച്ചാണ് പിരിയേണ്ടി വന്നത്. ഹരിയാനയിലെ ദാദ്രിയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുമായി ചർച്ച നടത്തുവാൻ പോയി അഞ്ചു മിനിറ്റിനുള്ളിൽ തന്നെ തർക്കിച്ച് പിരിയുകയായിരുന്നു.
എജ്ജാതി.., ഇവനാണ് നടൻ… സോഷ്യൽ മീഡിയയിൽ തരംഗമായി വിജയൻ പോലീസും അനു കെ അനിയനും
അദ്ദേഹത്തിന് വലിയ ദാർഷ്ട്യമാണുള്ളത്. കർഷക സമരത്തിൽ അഞ്ഞൂറ് കർഷകരാണ് മരിച്ചതെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോൾ അവർ എനിയ്ക്ക് വേണ്ടിയാണോ മരിച്ചത് എന്നാണ് അദ്ദേഹം ചോദിച്ചത്. അതെ, നിങ്ങള്‍ രാജാവായിരിക്കുന്നതിനാല്‍ എന്നായിരുന്നു എന്നായിരുന്നു ഞാൻ അതിനു നൽകിയ മറുപടി. തുടർന്ന് എന്നോട് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുവാനാണ് ആവശ്യപ്പെട്ടത്. താൻ അതനുസരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക