പട്ന: ബീഹാറിലെ പട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ (എൻഎംസിഎച്ച്) എഴുപത്തിരണ്ട് ഡോക്ടർമാർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 159 ഡോക്ടർമാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
പട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ (എൻഎംസിഎച്ച്) 72 ഡോക്ടർമാർക്ക് കൂടി കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചതായി എൻഎംസിഎച്ച് മെഡിക്കൽ സൂപ്രണ്ട് ഡോ ബിനോദ് കുമാർ സിംഗ് തിങ്കളാഴ്ച പറഞ്ഞു.
ആശുപത്രിയിലെ 87 ഡോക്ടർമാർ പോസിറ്റീവായതായി ഞായറാഴ്ച പട്ന ഡിഎം ചന്ദ്രശേഖർ സിംഗ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക