തിരുവനന്തപുരം: സംസ്ഥാനത്ത് എത്തുന്ന വിദേശികളോട് മികച്ച രീതിയില്‍ പെരുമാറാൻ പൊലീസ് സേനയ്ക്ക് പ്രത്യേക പരീശീലനം. പുതുവര്‍ഷ തലേന്ന് കോവളത്ത് വിദേശ സഞ്ചാരിയെ അവഹേളിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കോവളത്ത് സസ്പെൻഷനിലായ ഗ്രേഡ് എസ്ഐയുടെ പരാതി വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവം സംസ്ഥാനത്തിനാകെ നാണക്കേടായ പശ്ചാത്തലത്തിലാണ് പൊലീസിനെ നല്ലപെരുമാറ്റം പഠിപ്പിക്കാനുള്ള തീരുമാനം. സിപിഒ മുതല്‍ ഡിവൈഎസ്പി വരെയുള്ള പൊലീസുകാര്‍ക്കാണ് പ്രത്യേക പരിശീലനം.
ടൂറിസം കേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ട് തുടങ്ങി വിദേശികള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളെ പെലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക