തെലങ്കാന: തെലങ്കാനയിലെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 8 മുതൽ ജനുവരി 16 വരെ അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ച അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 8 മുതൽ ജനുവരി 16 വരെ അവധി പ്രഖ്യാപിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു നിർദ്ദേശം നൽകിയതായി സിഎംഒ അറിയിച്ചു.
തെലങ്കാനയിൽ കൊവിഡ്-19 കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ എല്ലാത്തരം അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്താനും നിലവിലുള്ള കിടക്കകൾ, ഓക്സിജൻ കിടക്കകൾ, മരുന്നുകൾ, ടെസ്റ്റിംഗ് കിറ്റുകൾ എന്നിവ സജ്ജീകരിക്കാനും യോഗത്തിൽ സംസ്ഥാന ആരോഗ്യമന്ത്രി ഹരീഷ് റാവുവിനോടും മെഡിക്കൽ ഓഫീസർമാരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക