സംസ്ഥാനത്ത് വീണ്ടും തിരഞെടുക്കപ്പെട്ടതാണ് പിണറായി സർക്കാർ. ഒരു ചരിത്രം കുറിക്കൽ കൂടിയായിരുന്നു അത്. ഇപ്പോഴിതാ രണ്ടാം പിണറായി സർക്കാരിന് നേരെ പരാതി പ്രളയമാണുണ്ടാകുന്നത്. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിലും സര്‍ക്കാരിനെതിരെ പരാതി ഉയർന്നു. ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. സർക്കാരിനെതിരായ ഉയർന്ന പരാതികൾക്ക് പരിഹാരം കാണുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ആഭ്യന്തരവകുപ്പിനെതിരെ ഉയര്‍ന്ന പരാതികളും വിമര്‍ശനങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പരിഹാരം കാണുമെന്നും സമ്മേളനത്തില്‍ കോടിയേരി അറിയിച്ചു. സമ്മേളനത്തിൽ പ്രതിനിധികള്‍ക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആഭ്യന്തര വകുപ്പിന് നേരെ തുടർച്ചയായി പരാതികൾ ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ പാർട്ടി ഇടപെടുന്നുവെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക