നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി. ഗതാഗത മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. നാലോ അതിലധികമോ വർഷം നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീർപ്പാക്കൽ കാലാവധിയാണ് നീട്ടിയത്. 2022 മാര്‍ച്ച് 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ഉപയോഗയോഗ്യമല്ലാത്തതും മുൻപ് തന്നെ വിറ്റ് പോയതുമായ വാഹനത്തിന്റെ ഉടമകൾ ഈ പദ്ധതി പ്രയോജനപ്പെടുത്തിയിരുന്നു.
ഇത്തരത്തിലുള്ള വാഹനങ്ങളുടെ ഉടമകൾക്ക് വളരെ കുറഞ്ഞ നിരക്കില്‍ ഒറ്റത്തവണയായി നികുതി കുടിശ്ശിക തീര്‍ക്കാന്‍ ബഡ്ജറ്റില്‍ നല്കിയ അവസരത്തിന്റെ കാലാവധി ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാലാവധി നീട്ടി നൽകിയിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുവാൻ സാധിക്കില്ലെന്ന ഉടമകളുടെ പരാതി പ്രകാരമാണ് കാലാവധി വീണ്ടും നീട്ടി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക