ലോകത്താകെ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിവിധ രാജ്യങ്ങൾ ഇതിനെതിരെ ശക്തമായ പ്രതിരോധങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് പല രാജ്യങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്. ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് ഹോങ്കോങ്. ഇതിന്റെ ഭാഗമായി എട്ട് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് ഹോങ്കോങ്ങിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള എട്ട് രാജ്യങ്ങൾക്കാണ് വിലക്ക്.
ഇന്ത്യക്ക് പുറമെ ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, പാകിസ്താന്, ഫിലിപൈന്‍സ്, യു.കെ, യു.എസ്.എ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിലക്കുണ്ട്. ശനിയാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര യാത്രാവിലക്കും പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണവും രാത്രി കര്‍ഫ്യുവും ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. ജനുവരി 21 വരെയാണ് വിമാനയാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക