ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെതിരെ നഗരത്തിൽ ചുമരെഴുത്ത്. ഉത്തരകൊറിയൻ നഗരത്തിലാണ് കിമ്മിനെതിരെ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ആരാണ് ചുമരുകളിൽ ഇതെഴുതിയതെന്ന അന്വേഷണത്തിലാണ് ഇപ്പോൾ നഗരം. ഉത്തരകൊറിയന്‍ തലസ്ഥാനം ഉൾക്കൊള്ളുന്ന പ്യൊങ്ചന്‍ ജില്ലയിലെ അപ്പാർട്ട്മെന്റുകളിൽ ഒന്നിന്റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിച്ചുക്കൊണ്ട് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അധികൃതർ ഇത് മായ്ച്ചു കളഞ്ഞിട്ടുണ്ടെങ്കിലും എഴുതിയ ആളെ തിരയുകയാണ് സുരക്ഷാ വിഭാഗം.
കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി
ഇതിനായി നഗരവാസികളുടെ മുഴുവൻ കയ്യക്ഷരം പരിശോധിക്കുവാനാണ് സുരക്ഷാവിഭാഗം തയ്യാറെടുക്കുന്നത്. പ്രദേശത്തെ ഫാക്ടറി ജീവനക്കാരുടെയും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും വിദ്യാര്‍ഥികളുടെയും തുടങ്ങി എല്ലാവരുടെയും കയ്യക്ഷരം പരിശോധിക്കുവാനാണ് തീരുമാനം. ഉത്തരകൊറിയന്‍ സുരക്ഷ വിഭാഗം ഇതിനായി നടപടികൾ തുടങ്ങിയിട്ടുണ്ട്. നേരത്തെയും ഇത്തരം കയ്യക്ഷര പരിശോധന നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക